ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകി വാരണാസി ജില്ലാ കോടതി

വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകി വാരണാസി ജില്ലാ കോടതി. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഹിന്ദു വിഭാഗം ഉന്നയിച്ച പൂജയ്ക്കുള്ള അനുമതിയാണ് കോടതി നൽകിയത്. മസ്ജിദിന്റെ അടിത്തട്ടിലുള്ള തെക്കുഭാഗത്തെ നിലവറയിലെ വിഗ്രഹങ്ങളിൽ പൂജ നടത്താനുള്ള സൗകര്യങ്ങളൊരുക്കാൻ ജില്ലാ മജിസ്‌ട്രേറ്റിനോട് കോടതി നിർദേശിച്ചു

ഏഴ് ദിവസത്തിനുള്ളിൽ ഇവിടെ പൂജ നടത്താനുള്ള അവസരമൊരുക്കണമെന്നാണ് കോടതിയുടെ വിധി. വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി മേൽക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഗ്യാൻവാപി മസ്ജിദിലെ ശിവലിംഗം എന്നവകാശപ്പെടുന്ന ഭാഗത്തിന്റെ കാലപ്പഴക്കം നിർണയിക്കുന്നതിന് സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരായ നാല് വനിതകൾ സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. 

Share this story