സോണിയ ഗാന്ധിയല്ല, ഗെഹ്ലോട്ടിന്റെ നേതാവ് വസുന്ധര രാജ സിന്ധ്യയാണ്: തുറന്നടിച്ച് സച്ചിൻ പൈലറ്റ്

sachin

രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതാവ് സോണിയ ഗാന്ധിയല്ല, വസുന്ധര രാജ സിന്ധ്യയാണെന്ന് സച്ചിൻ പൈലറ്റ് തുറന്നടിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഗെഹ്ലോട്ട് മാറണമെന്നും സച്ചിൻ ആവശ്യപ്പെട്ടു. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസിനെ സഹായിച്ചത് വസുന്ധര രാജ സിന്ധ്യയാണെന്ന ഗെഹ്ലോട്ടിന്റെ വിവാദ പരാമർശം ആയുധമാക്കിയാണ് സച്ചിന്റെ തിരിച്ചടി. ഹൈക്കമാൻഡിനെ പോലും അപമാനിച്ച് നടത്തിയ പ്രസ്താവനയിൽ ഗെഹ്ലോട്ട് വ്യക്തത വരുത്തണമെന്ന് സച്ചിൻ ആവശ്യപ്പെട്ടു. വസുന്ധരക്കെതിരായ ഒരു അഴിമതി കേസ് പോലും അന്വേഷിക്കാൻ ഗെഹ്ലോട്ട് തയ്യാറായില്ലെന്നും സച്ചിൻ പൈലറ്റ് ചൂണ്ടിക്കാട്ടി
 

Share this story