വാത്മീകി കോർപറേഷൻ അഴിമതി: കർണാടക ഗോത്ര വികസന ക്ഷേമവകുപ്പ് മന്ത്രി രാജിവെച്ചു

കർണാടകയിൽ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു. വാത്മീകി കോർപറേഷൻ അഴിമതിയെ തുടർന്നാണ് നടപടി. രാജിക്കത്ത് ബി നാഗേന്ദ്ര മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൈമാറി. അഴിമതി ചൂണ്ടിക്കാട്ടി ബിജെപി ഇന്ന് നിയമസഭക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു

ഗോത്ര വികസനത്തിനായി രൂപീകരിച്ച കോർപറേഷന് കീഴിലുള്ള 187 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് തിരിമറി നടത്തി മാറ്റി എന്നതാണ് കേസ്. കോർപറേഷൻ അക്കൗണ്ട്‌സ് സൂപ്രണ്ട് ചന്ദ്രശേഖറിനെ മെയ് 26ന് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു

തിരമറി നടന്നത് മന്ത്രി കൂടി അറിഞ്ഞാണെന്ന് ആത്മഹത്യാക്കുറിപ്പിൽ എഴുതിവെച്ചാണ് ചന്ദ്രശേഖർ ആത്മഹത്യ ചെയ്തത്. കേസിൽ കോർപറേഷൻ എംഡിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
 

Share this story