വീരപ്പന്റെ മകൾ വിദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി; കൃഷ്ണഗിരി മണ്ഡലത്തിൽ മത്സരിക്കും

vidhyarani

വീരപ്പന്റെ മകൾ വിദ്യാറാണി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി. കൃഷ്ണഗിരി മണ്ഡലത്തിൽ നിന്നാണ് വിദ്യാറാണി മത്സരിക്കുന്നത്. നാം തമിഴർ കക്ഷി(എൻടികെ) സ്ഥാനാർഥിയാണ് വിദ്യ മത്സരിക്കുന്നത്. അഭിഭാഷകയായ വിദ്യ ബിജെപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്

യുവമോർച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരിക്കെ ബിജെപിയിൽ നിന്ന് രാജിവെച്ച് എൻടികെയിൽ ചേരുകയായിരുന്നു. കൃഷ്ണഗിരിയിൽ വിദ്യക്ക് വലിയ സ്വാധീനമുണ്ട്. ഇവിടെ ഇവർ സ്വന്തമായി ഒരു സ്‌കൂളും നടത്തുന്നുണ്ട്

തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റുകളിലേക്കാണ് എൻടികെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. വിദ്യ അടക്കം 20 വനിതാ സ്ഥാനാർഥികളാണ് എൻടികെയ്ക്ക് ഉള്ളത്.
 

Share this story