മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

gadgil

മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. പൂനെയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു. മകൻ സിദ്ധാർഥ ഗാഡ്ഗിലാണ് മരണവിവരം പുറത്തുവിട്ടത്. സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതിയെ കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു

ഗാഡ്ഗിൽ കമ്മിറ്റി എന്നറിയപ്പെട്ട സംഘം 2011ൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പശ്ചിമഘട്ടത്തിലെ 129,037 ചതരുശ്ര കിലോമീറ്റർ വിസ്തൃതിയുടെ മുക്കാൽ ഭാഗവും പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗിൽ റിപ്പോർട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഏറെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു

പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സഭ നൽകുന്ന പരമോന്നത ബഹുമതിയായ ചാമ്പ്യൻസ് ഓഫ് ദി എർത്ത് പുരസ്‌കാരം 2024ൽ ലഭിച്ചു. രാജ്യം 1981ൽ പത്മശ്രീയും 2006ൽ പത്മഭൂഷണും നൽകി ആദരിച്ചു.
 

Tags

Share this story