പ്രശസ്ത നിർമാതാവ് ആർ.ബി ചൗധരി അന്തരിച്ചു

RB

പ്രശസ്ത സിനിമാ നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി ചൗധരി അന്തരിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലുണ്ടായ കാറപകടത്തിൽ ഗുരുതര പരിക്കേറ്റതിനെത്തുടർന്നാണ് അന്ത്യം. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം നാളെ ചെന്നൈയിലേക്ക് കൊണ്ടുവരും.

സൂപ്പർ ഗുഡ് ഫിലിംസ് കമ്പനിയുടെ സ്ഥാപകനാണ് ഇദ്ദേഹം. വിവിധ ഭാഷകളിൽ നൂറിലധികം ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കീർത്തി ചക്ര ഉൾപ്പെടെയുള്ള മലയാള സിനിമകൾ അദ്ദേഹമാണ് നിർമിച്ചത്. 'പുതു വസന്തം' (1990) ആയിരുന്നു അദ്ദേഹം നിർമിച്ച ആദ്യ തമിഴ് സിനിമ. ഈ ചിത്രത്തിന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.

ചേരൻ പാണ്ഡ്യൻ , ഊർ മര്യാദൈ, ഗോകുലം , നട്ടമൈ , പൂവേ ഉനക്കാഗ , സുന്ദര പുരുഷൻ മിസ്റ്റർ റോമിയോ , സൂര്യവംശം , തുള്ളാത മനവും തുള്ളും, ആനന്ദം , കീർത്തി ചക്ര , ജില്ല , ഗോഡ്ഫാദർ, മാരീസൻ തുടങ്ങി നിരവധി ചിത്രങ്ങൾ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്. ജീവയേയും ജിത്തനേയും കൂടാതെ അദ്ദേഹത്തിന് സുരേഷ് ചൗധരി, ജീവൻ ചൗധരി എന്നിങ്ങനെ രണ്ട് ആൺമക്കൾ കൂടിയുണ്ട്‌.

Tags

Share this story