ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: എൻഡിഎ സ്ഥാനാർഥി സിപി രാധാകൃഷ്ണൻ ഇന്ന് പത്രിക നൽകും

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: എൻഡിഎ സ്ഥാനാർഥി സിപി രാധാകൃഷ്ണൻ ഇന്ന് പത്രിക നൽകും
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി എൻഡിഎ സ്ഥാനാർഥി സിപി രാധാകൃഷ്ണൻ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എൻഡിഎയുടെ പ്രമുഖ നേതാക്കൾ എല്ലാവരും പങ്കെടുക്കും. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലാണ് സിപി രാധാകൃഷ്ണനെ സ്ഥാനാർഥിയായി തീരുമാനിച്ചത്. ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണനെ ഏകകണ്ഠമായി തിരഞ്ഞെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷത്തോട് ആഹ്വാനം ചെയ്തിരുന്നു. സിപി രാധാകൃഷ്ണന് ഇന്ത്യസഖ്യത്തിന്റെ പിന്തുണ തേടി നേതാക്കളെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഫോൺ ചെയ്തിരുന്നു. സി പി രാധാകൃഷ്ണനെ പിന്തുണയ്ക്കില്ല എന്നാണ് ഡിഎംകെയുടെ നിലപാട്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി രാജ്‌നാഥ്സിംഗ് ഫോണിൽ സംസാരിച്ചിരുന്നു.  

Tags

Share this story