ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: എൻഡിഎ എംപിമാർ മനഃസാക്ഷി വോട്ട് ചെയ്യണമെന്ന് ഇന്ത്യാ സഖ്യം; പരിഹസിച്ച് ബിജെപി
Sep 9, 2025, 11:29 IST

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തി. പുതിയ പാർലമെന്റ് മന്ദിരത്തിൽ രാവിലെ പത്ത് മണിക്കാണ് തെരഞ്ഞെടുപ്പ് തുടങ്ങിയത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി എംപിമാർ രാവിലെ തന്നെ എത്തിയിരുന്നു.
എൻഡിഎ എംപിമാർ മനഃസാക്ഷി വോട്ട് ചെയ്യണമെന്ന് ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷത്തിന്റേത് നാണംകെട്ട ആഹ്വാനമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. സിപി രാധാകൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി. ജസ്റ്റിസ് സുദർശൻ റെഡ്ഡിയാണ് ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി
എൻഡിഎയും ഇന്ത്യ സഖ്യവും ഇന്നലെ എംപിമാർക്ക് പരിശീലനം നൽകാൻ മോക്ക് വോട്ടിംഗ് നടത്തിയിരുന്നു. ബിജു ജനതാദൾ, ബിആർഎസ് എന്നീ കക്ഷികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയാണ്. വൈകിട്ട് ആറ് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും.