റാലിക്കെത്താൻ വിജയ് മനപ്പൂർവം നാല് മണിക്കൂർ വൈകി; ഗുരുതര പരാമർശവുമായി എഫ് ഐ ആർ

karur

കരൂർ ദുരന്തത്തിൽ എഫ് ഐ ആറിൽ ടിവികെ പ്രസിഡന്റ് വിജയ്‌ക്കെതിരെ ഗുരുതര ആരോപണം. വിജയ് റാലിക്കെത്താൻ മനപ്പൂർവം നാല് മണിക്കൂർ വൈകിയെന്ന് എഫ് ഐ ആറിൽ പറയുന്നു. അനുമതിയില്ലാതെയാണ് കരൂരിൽ റോഡ് ഷോ നടത്തിയതെന്നും എഫ് ഐ ആറിലുണ്ട്

ജനക്കൂട്ടത്തെ ആകർഷിക്കാനും പാർട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു അനുമതിയില്ലാതെ റോഡ് ഷോ നടത്തിയത്. അനുമതിയില്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങി. ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ലെന്നും എഫ് ഐ ആറിൽ പറയുന്നു

അതേസമയം കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടത്തരുതെന്ന മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തുവന്നു. ദുരന്തവുമായി ബന്ധപ്പെട്ട് വസ്തുതകളല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും സ്റ്റാലിൻ വ്യക്തമാക്കി.
 

Tags

Share this story