വിജയ്-യുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; കോൺഗ്രസ് പിന്തുണ തേടി ടിവികെ
May 5, 2026, 17:58 IST
തമിഴ്‌നാട്ടിൽ അട്ടിമറിജയം നേടിയ സിനിമാതാരം വിജയ് ഏഴാം തീയതി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ടിവികെ നേടിയ മിന്നുന്ന ജയത്തിനു പിന്നാലെ നടന്റെ ചെന്നൈയിലെ വസതിയിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ഭരണത്തിലെത്താൻ ടിവികെ കോൺഗ്രസിന്റെ പിന്തുണ തേടിയെന്നാണ് റിപ്പോർട്ട്.
കോൺഗ്രസിന്റെ പിന്തുണ തേടി വിജയ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽലിന് കത്തയച്ചു എന്നാണ് വിവരം. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച കോൺഗ്രസിന് അഞ്ചു സീറ്റുകൾ ആണ് ഉള്ളത്. വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിയാലോചിച്ച ശേഷം തീരുമാനം എടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
