വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

Vijay

തമിഴ് സൂപ്പർ താരം വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. വിജയ് മക്കൾ ഇയക്കം രാഷ്ട്രീയപാർട്ടി ആയേക്കും. ഒരു മാസത്തിനുള്ളിൽ പാർട്ടി രജിസ്റ്റർ ചെയ്യാനാണ് സാധ്യത. വിജയ്‌യുടെ അധ്യക്ഷപദവി ജനറൽ കൗൺസിൽ അംഗീകരിച്ചു. രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. 

ഏറെക്കാലമായി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ നിലനിൽക്കാൻ തുടങ്ങിയിട്ട്. എന്നാൽ ഒടുവിൽ ഇതിന് തീരുമാനമാകുന്നുവെന്നാണ് വരുന്ന റിപ്പോർട്ടുകൾ. പനയൂരിൽ ചേർന്ന വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃയോഗം രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പാർട്ടി രൂപീകരണ ചർച്ചകളിൽ പുതുച്ചേരി, കേരളം, ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ആരാധക സംഘടനാ നേതാക്കളുമുണ്ട്.
 

Share this story