വിജയ് കരൂരിലേക്ക്; മുന്നൊരുക്കം നടത്താൻ പാർട്ടി അംഗങ്ങൾക്ക് നിർദേശം

vijay

കരൂരിലേക്ക് പോകാൻ വിജയ്. ഉടൻ പോകുമെന്ന് പാർട്ടി നേതാക്കളെ അറിയിച്ചു. കരൂരിൽ മുന്നൊരുക്കങ്ങൾ നടത്താൻ പാർട്ടി അംഗങ്ങൾക്ക് നിർദേശം നൽകി. പാർട്ടി പ്രവർത്തങ്ങൾക്ക് 20 അംഗ സംഘത്തെ വിജയ് നിയോഗിച്ചു. എൻ ആനന്ദ് ഉൾപ്പടെ ഉള്ള നേതാക്കൾ ഒളിവിൽ ആയതിനാൽ ആണിത്. പാർട്ടി പ്രവർത്തനം ഊർജിതമായി തുടരാനും നിർദേശിച്ചു.

അതേസമയം, കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കൾ ശക്തി കക്ഷി ഉൾപ്പെടെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. അന്വേഷണം ആരംഭിച്ച ഉടൻ എങ്ങനെ സിബിഐക്ക് കൈമാറുമെന്നും കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും ഹൈക്കോടതി മധുര ബെഞ്ച് പറഞ്ഞു. 

കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റോഡിലെ പൊതുയോഗങ്ങൾ കോടതി നിരോധിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ദേശീയപാതയിലോ സംസ്ഥാന പാതയിലോ രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളോ റാലികളോ നടത്തരുതെന്നും കോടതി ഉത്തരവിട്ടു. 

Tags

Share this story