തമിഴ്‌നാട് ബസുകൾക്ക് മാറ്റത്തിന്റെ 'വിജയ്' സ്പർശം? നിറത്തിനെതിരെ രാഷ്ട്രീയ പോര് കനക്കുന്നു

Bus TN

ചെന്നൈ: തമിഴ്‌നാട് സർക്കാർ ഗതാഗത കോർപ്പറേഷൻ (TNSTC) പുതിയതായി നിരത്തിലിറക്കുന്ന ബസുകൾക്ക് നൽകിയിരിക്കുന്ന നിറം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. തമിഴക വെട്രി കഴകം (TVK) എന്ന വിജയ് അധ്യക്ഷനായ പാർട്ടിയുടെ പതാകയോട് സാമ്യമുള്ള നിറങ്ങളാണ് പുതിയ ബസുകൾക്ക് നൽകിയിരിക്കുന്നത് എന്നതാണ് തർക്കത്തിന് വഴിതെളിച്ചിരിക്കുന്നത്.

​പാർട്ടിയുടെ പതാകയിലെ പ്രധാന നിറങ്ങളായ ചുവപ്പും മഞ്ഞയും കലർന്ന ഷേഡുകളാണ് സർക്കാർ ബസുകളിലും ഉപയോഗിച്ചിരിക്കുന്നത്. വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, ബസുകൾക്ക് ഈ നിറം നൽകിയത് സാധാരണക്കാരിലേക്ക് തെറ്റായ സന്ദേശം നൽകുമെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

​എന്നാൽ, ഈ ആരോപണങ്ങളെ ഗതാഗത വകുപ്പ് അധികൃതർ ശക്തമായി തള്ളിപ്പറഞ്ഞു. ബസുകൾക്ക് കൂടുതൽ ആകർഷകമായ ലുക്ക് നൽകാനും സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയുമാണ് പുതിയ കളർ കോഡ് തിരഞ്ഞെടുത്തെതെന്നും ഇതിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും അധികൃതർ വ്യക്തമാക്കി.

​നിലവിൽ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വേദികളിലും ഈ വിഷയത്തിൽ ശക്തമായ വാദപ്രതിവാദങ്ങൾ നടന്നുവരികയാണ്.

Tags

Share this story