വിജയ് മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ പതിനൊന്ന് മണിക്ക്
ചെന്നൈ: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കി വിജയ്. നാളെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്തേക്കും. കോൺഗ്രസ്, വിസികെ, ഇടതു പാർട്ടികൾ എന്നിവർക്കു പുറമേ മുസ്ലീം ലീഗിന്‍റെ പിന്തുണയും വിജയ് ഉറപ്പാക്കിയിട്ടുണ്ട്.
VIDEO | Chennai: TVK workers celebrate outside the party headquarters after CPI(M) and other parties announce their support for the formation of a government in Tamil Nadu.
— Press Trust of India (@PTI_News) May 8, 2026
(Full video available on PTI Videos - https://t.co/n147TvrpG7) pic.twitter.com/6oZuRwLODu
ടിവികെ മന്ത്രിസഭയിൽ പങ്കാളികളാകില്ലെന്നും പുറത്തു നിന്നുള്ള പിന്തുണ മാത്രമേ നൽകൂ എന്നുമാണ് സിപിഐ സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്.
ഭൂരിപക്ഷം ഉറപ്പാക്കിയതോടെ വിജയ് ആരാധകർ ആഘോഷം തുടങ്ങി. പാർട്ടി ആസ്ഥാനത്തിനു മുന്നിൽ വിജയുടെ വലിയ ഫ്ലക്സ് ബോർഡുകളുമായി ആരാധകർ നൃത്തം ചെയ്യുന്ന വിഡിയോകൾ പുറത്തു വന്നിട്ടുണ്ട്. ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം വിജയ് സിപിഎം പാർട്ടി ഓഫിസിൽ എത്തി.
