പാടു, വന്ദേമാതരം പാടൂ, രാജ്യസ്നേഹം ഒന്ന് കാണട്ടെ; സംഘ്പരിവാർ ‘കുഴലൂത്തുകാരനെ’ വെള്ളം കുടിപ്പിച്ച് ആക്ടിവിസ്റ്റുകൾ
അർണാബ് ഗോസ്വാമിക്ക് പിന്നാലെ സംഘ്പരിവാർ അനുകൂല പോർട്ടൽ പോസ്റ്റ് കോർഡിന്റെ സ്ഥാപകന് നേരെയും പ്രതിഷേധം. മംഗലാപുരം വിമാനത്താവളത്തിൽ വെച്ചാണ് പോസ്റ്റ് കാർഡ് സ്ഥാപകൻ വിക്രം ഹെഗ്ഡെയെ കോൺഗ്രസ് വക്താവ് കവിതയും മറ്റ് ചില ആക്ടിവിസ്റ്റുകളും കൂടി വെള്ളം കുടിപ്പിച്ചത്.
കവിതയും മറ്റുള്ളവരും വിക്രം ഹെഗ്ഡെക്ക് സമീപത്തേക്ക് ചെന്ന് വന്ദേമാതരം പാടാൻ ആവശ്യപ്പെടുകയായിരുന്നു. രാജ്യസ്നേഹം തെളിയിക്കാൻ വന്ദേമാതരം പാടൂ എന്നായിരുന്നു ഇവർ ആവശ്യപ്പെട്ടത്.
One of the biggest fake news creator, #PaidNazi Mahesh Vikram Hegde of Post Card could not sing "Vande Mataram" when asked by @KavithaReddy16 @amulyaleona & @najmanazeerRJ at the Mangaluru Airport ?
Hypocrite Mahesh & his fake nationalism stands exposedpic.twitter.com/lv3hjtSWBr
— Srivatsa (@srivatsayb) January 31, 2020
ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ വന്ദേമാതരം ആലപിക്കാൻ വിക്രം ഹെഗ്ഡെ മുസ്ലീങ്ങളോട് ആവശ്യപ്പെടുകയാണ്. അതുകൊമ്ട് വന്ദേമാതരം പാടി തന്റെ ദേശീയത തെളിയിക്കാൻ വിക്രം ഹെഗ്ഡേയോട് ആവശ്യപ്പെടുകയാണെന്ന് കവിത പറഞ്ഞു.
വന്ദേമാതരം അറിയില്ലെങ്കിൽ സാരേ ജഹാംസെ അച്ഛാ ആലപിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതും അദ്ദേഹത്തിന് സാധിച്ചില്ലെന്ന് കവിത പിന്നീട് പ്രതികരിച്ചു