കൊലക്കേസ് പ്രതിയെ തേടി യുപിയിലെത്തിയ ഹരിയാന പോലീസിനെ എറിഞ്ഞോടിച്ച് ഗ്രാമവാസികൾ

up

കൊലക്കേസ് പ്രതിയെ തേടി ഉത്തർപ്രദേശിലെത്തിയ ഹരിയാന പോലീസിനെ എറിഞ്ഞോടിച്ച് ഗ്രാമവാസികൾ. ഹരിയാന പോലീസിലെ ഏഴംഗ സംഘമാണ് ഷംലിയിൽ എത്തിയത്. എന്നാൽ കല്ലും വടിയും ഉപയോഗിച്ച് ഗ്രാമീണർ പോലീസിനെ ആക്രമിക്കുകയായിരുന്നു. പോലീസിന്റെ പക്കലുണ്ടായിരുന്ന ആയുധങ്ങളും ഗ്രാമീണർ സ്വന്തമാക്കി. പോലീസുദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരുക്കേറ്റു

കൊലപാതകക്കേസ് പ്രതിയായ മുഹമ്മദ് സബ്രുദ്ദീൻ എന്നയാളെ തേടിയാണ് പോലീസ് എത്തിയത്. ഇയാളെ പിടികൂടി കൊണ്ടുപോകുന്നതിനിടെയാണ് ഗ്രാമവാസികളുടെ ആക്രമണമുണ്ടായത്. ഗ്രാമീണർ തന്നെ ആക്രമണ വീഡിയോ റെക്കോർഡ് ചെയ്ത് പുറത്തുവിടുകയായിരുന്നു. ഒടുവിൽ യുപി പോലീസ് എത്തിയാണ് ഹരിയാന പോലീസിനെ രക്ഷപ്പെടുത്തിയത്. തുടർന്ന് എൻകൗണ്ടറിലൂടെ പ്രതിയെ പിടികൂടുകയും ചെയ്തു.
 

Share this story