കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നരേഷ് പാൽ ഗംഗവാർ പുതിയ സെക്രട്ടറി

വിദ്യാ

ന്യൂഡൽഹി: കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിർണായക മാറ്റങ്ങൾ വരുത്തി സർക്കാർ. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വിനീത് ജോഷിയെ ചുമതലയിൽ നിന്ന് മാറ്റി. നരേഷ് പാൽ ഗംഗവാറിനെയാണ് പുതിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി നിയമിച്ചത്.

​നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന പരീക്ഷകളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന. കാബിനറ്റ് അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയാണ് പുതിയ നിയമനത്തിന് അംഗീകാരം നൽകിയത്. 1994 ബാച്ച് ರಾಜസ്ഥാന് കേഡർ ഐ.എ.എസ് (IAS) ഉദ്യോഗസ്ഥനാണ് പുതിയ സെക്രട്ടറിയായി ചുമതലയേൽക്കുന്ന നരേഷ് പാൽ ഗംഗവാർ.

Tags

Share this story