മലയാളി റെയിൽവേ ജീവനക്കാരിക്കെതിരായ അതിക്രമം; പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കും

thenkassi

തെങ്കാശ്ശിയിൽ മലയാളി വനിതാ റെയിൽവേ ജീവനക്കാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ പ്രതിയുടെ രേഖാ ചിത്രം അന്വേഷണ സംഘം തയ്യാറാക്കും. അക്രമത്തിനിരയായ ജീവനക്കാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടാൽ രേഖാ ചിത്രം തയ്യാറാക്കും. സംഭവമുണ്ടായി മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാകാതെ വന്നതോടെയാണ് രേഖാചിത്രം തയ്യാറാക്കാൻ തീരുമാനിച്ചത്

അക്രമി തെങ്കാശി ജില്ല വിട്ടതായാണ് സൂചന. പ്രതി പെയിന്റിംഗ് തൊഴിലാളിയാണെന്ന സൂചന ലഭിച്ചതിനെ തുടർന്ന് നാല് പെയിന്റിംഗ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നുവെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. പാവൂർഛത്രം റെയിൽവേ മേൽപ്പാലം പണിയുന്ന യുവാക്കളായ ഇതര സംസ്ഥാന തൊഴിലാളികളിലേക്കും പോലീസ് അന്വേഷണം നീങ്ങുന്നുണ്ട്

ഷർട്ട് ധരിക്കാതെ കാക്കി പാന്റ്‌സ് ധരിച്ചയാളാണ് അക്രമിയെന്നാണ് യുവതി മൊഴി നൽകിയത്. പാവൂർഛത്രം പോലീസിനൊപ്പം റെയിൽവേ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Share this story