മണിപ്പൂരിലെ ജിരിബാം ജില്ലയിൽ വീണ്ടും കലാപം; 200ലധികം പേരെ ക്യാമ്പുകളിലേക്ക് മാറ്റി

manipur

കലാപം വീണ്ടും രൂക്ഷമായ മണിപ്പൂരിലെ ജിരിബാം ജില്ലയിലെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. സൈനികരുടെ വെടിയേറ്റ് ഗ്രാമവാസികളിൽ ഒരാൾ മരിച്ചതിനെ തുടർന്നാണ് ജിരിബാം മേഖലയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ശരത് കുമാർ സിംഗ് എന്ന 59കാരനാണ് കൊല്ലപ്പെട്ടത്

ഇതിന് പിന്നാലെ ലംതായ് ഖുനു, ദിബോംഗ് ഖുനു, നുങ്കൽ, ബെഗ്ര ഗ്രാമങ്ങളിൽ താമസിക്കുന്നവരുടെ കുടിലുകൾ അക്രമികൾ അഗ്നിക്കിരയാക്കി. സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ പ്രദേശത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന് തീയിട്ടു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തങ്ങളിൽ നിന്ന് പിടിച്ചെടുത്ത ലൈസൻസുള്ള തോക്കുകൾ തിരികെ ആവശ്യപ്പെട്ട് ആളുകൾ പോലീസ് സ്‌റ്റേഷൻ ഉപരോധിച്ചു

കലാപസാധ്യത കണക്കിലെടുത്ത് മെയ്തി വിഭാഗത്തിൽപ്പെട്ട 200ലധികം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മേഖലയിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചു.
 

Share this story