എനിക്ക് വോട്ടു തരൂ; നിങ്ങൾക്ക് ഞാൻ സ്വാതന്ത്ര്യം നൽകാം: പശ്ചിമ ബംഗാളിൽ വോട്ടഭ്യർഥിച്ച് പ്രധാനമന്ത്രി

PM Modi 1200

കോൽക്കത്ത: എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വതന്ത്ര്യം തരാം എന്ന സുഭാഷ് ചന്ദ്രബോസിന്‍റെ ആഹ്വാനം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പശ്ചിമ ബംഗാളിൽ സംസാരിക്കവെ "നിങ്ങളെനിക്ക് വോട്ട് തരൂ, ഞങ്ങൾ നിങ്ങൾക്ക് തൃണമൂൽ കോൺഗ്രസിൽ നിന്ന് സ്വതന്ത്ര്യം തരാം" എന്നാണ് മോദി പറഞ്ഞത്.

ബുധനാഴ്ച പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട പോളിങ് നടക്കാനിരിക്കെ മതുവ മേഖലയിൽ അവസാന ഘട്ട പ്രചാരണങ്ങളുടെ ഭാഗമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. താക്കൂറിനഗറിലെ മതുവ ക്ഷേത്രവും മോദി സന്ദർശിച്ചു. 

തൃണമൂൽ കോൺഗ്രസിന്‍റെ മഹാ ജംഗിൾ രാജിൽ നിന്ന് മോചനം, തൃണമൂൽ കോൺഗ്രസിന്റെ ഭയപ്പെടുത്തലിൽനിന്ന് മോചനം, തൃണമൂൽ കോൺഗ്രസിന്റെ അഴിമതിയിൽ നിന്ന് മോചനം, പെൺമക്കൾക്ക് നേരെ ചെയ്യുന്ന പീഡനങ്ങളിൽ നിന്ന് മോചനം, തൊഴിലില്ലായ്മയിൽ നിന്ന് മോചനം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മോചനം, കലാപകാരികളിൽ നിന്ന് മോചനം' അങ്ങനെ എല്ലാത്തിൽ നിന്നും നിങ്ങളെ ഞങ്ങൾ മോചിപ്പിക്കും എന്നാണ് മോദി പറഞഞത്.

Tags

Share this story