85 വയസിന് മുകളിലുള്ളവർക്കും ശാരീരിക വൈകല്യമുള്ളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം

Vote

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും 40 ശതമാനത്തിലേറെ വൈകല്യമുള്ളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. ഇവർക്ക് വീട്ടിൽ വെച്ച് തന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തവണ ഒരുക്കിയിരിക്കുന്നത്.

പ്രായാധിക്യം മൂലം അവശനിലയിൽ പുറത്തിറങ്ങാൻ പ്രയാസമനുഭവിക്കുന്നവർക്കും ശാരീരിക വൈകല്യം മൂലം വോട്ട് ചെയ്യാൻ പോകാൻ ബുദ്ധിമുട്ടുള്ളവർക്കും വോട്ട് ഫ്രം ഹോം പ്രയോജനകരമാകും.

കുടിവെള്ളം, ശൗചാലയം, വീൽച്ചെയർ, മെഡിക്കൽ സൗകര്യങ്ങൾ എന്നിവയും വോട്ടിംഗ് കേന്ദ്രങ്ങളിൽ സജ്ജമാക്കും. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പിൽ ജനങ്ങളെ പങ്കാളികളാക്കാനാണ് തീരുമാനം. പേപ്പർ ഉപയോഗം പരമാവധി കുറയ്ക്കും. ഇ വോട്ടർ ലിസ്റ്റ് പ്രയോജനപ്പെടുത്തും
 

Share this story