ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്; ജനവധി 96 മണ്ഡലങ്ങളിൽ

Vote

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 9 സംസ്ഥാനങ്ങളിലും ജമ്മു കാശ്മീരിലുമായി 96 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും

യുപിയിൽ 13 സീറ്റിലും ബംഗാളിൽ എട്ട് സീറ്റിലും വോട്ടെടുപ്പ് ഇന്നാണ്. അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജ്, ബംഗാളിൽ ആധിർ രഞ്ജൻ ചൗധരി മത്സരിക്കുന്ന ബെഹ്‌റാംപൂർ എന്നീ മണ്ഡലങ്ങളാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നതിൽ ശ്രദ്ധേയം

ആധിർ രഞ്ജൻ ചൗധരിയുടെ എതിരാളി ക്രിക്കറ്റ് താരം യൂസഫ് പഠാനാണ്. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയാണ് പഠാൻ. മഹുവ മൊയ്ത്ര, കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്, അസദുദ്ദീൻ ഒവൈസി എന്നിവരും നാലാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖരാണ്.
 

Share this story