ആകാംക്ഷയോടെ കാത്തിരിക്കുന്നു; വിജയിയുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാൻ തൃഷയും
ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന തമിഴക വെട്രി കഴകം മേധാവി വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നടി തൃഷ കൃഷ്ണൻ പങ്കെടുക്കും. ചെന്നൈയിലെ തന്റെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ, ചടങ്ങിന് സാക്ഷ്യം വഹിക്കാൻ താൻ "ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന്" തൃഷ പറഞ്ഞു.
#WATCH | Tamil Nadu: Actor Trisha Krishnan leaves from her residence in Chennai. pic.twitter.com/M7XFTKyKSt
— ANI (@ANI) May 10, 2026
നടിയുടെ സാന്നിധ്യം ഇതിനൊടകം ചർച്ചയായിട്ടുണ്ട്. വിജയ്‌യുടെ കുടുംബാംഗങ്ങളും അദ്ദേഹത്തോട് അടുപ്പമുള്ള ആളുകളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ്, വിജയ് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എത്തി. ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തിന്റെ കുടുംബവും എത്തി.
#WATCH | Tamil Nadu: On a reporter's question- "big day for Tamil Nadu", actor Trisha Krishnan says, "Thank you, looking forward," as she leaves from her residence in Chennai pic.twitter.com/qdEAnfP2q8
— ANI (@ANI) May 10, 2026
ചടങ്ങിൽ പങ്കെടുക്കാൻ നീല സിൽക്ക് സാരി ധരിച്ച് ദക്ഷിണേന്ത്യൻ ലുക്കിലാണ് നടി എത്തിയത്. നടിയുടെ അമ്മ ഉമാ കൃഷ്ണനും ഒപ്പമുണ്ടായിരുന്നു.
സ്വർണ്ണ നിറങ്ങളിലുള്ള നീല സിൽക്ക് സാരിയും ബീജ് എംബ്രോയ്ഡറി ചെയ്ത ബ്ലൗസും ധരിച്ച താരം ഡയമണ്ട്, റൂബി ചോക്കർ അണിഞ്ഞിരുന്നു. മിനിമൽ മേക്കപ്പ്, മുല്ലപ്പൂവ് കൊണ്ട് അലങ്കരിച്ച മുടി എന്നിവ ഭംഗി കൂട്ടി.
തമിഴ്‌നാട്ടിൽ അടുത്തിടെ സമാപിച്ച നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി വിജയ്‌യുടെ പാർട്ടിയായ തമിഴഗ വെട്രി കഴകം (ടിവികെ) ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവന്നു. 60-കൾ മുതൽ സംസ്ഥാനം ഭരിക്കുന്ന രണ്ട് ദ്രാവിഡ ഭീമന്മാരായ ഡിഎംകെ, എഐഎഡിഎംകെ എന്നിവയെ അവർ പരാജയപ്പെടുത്തി.
2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ സമയത്ത് തൃഷ തിരുപ്പതി ക്ഷേത്രം സന്ദർശിച്ചിരുന്നു. വിജയുടെ തമിഴക വെട്രി കഴകം ശക്തമായ തുടക്കം കുറിക്കുന്ന സമയമായിരുന്നു അത്. അതിരാവിലെ ക്ഷേത്ര ദർശനത്തോടെയാണ് താരം തന്റെ 43-ാം ജന്മദിനം ആഘോഷിച്ചത്. തിരുപ്പതിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഞായറാഴ്ച രാത്രി അവർ ഒരു ഇൻസ്റ്റാഗ്രാം വീഡിയോ പങ്കിട്ടു. തിങ്കളാഴ്ച രാവിലെയോടെ, അവർ പ്രാർത്ഥനകൾ അർപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു.
ആ സന്ദർശനത്തിന് ശേഷം, X-ൽ പ്രതികരണങ്ങൾ പ്രത്യക്ഷപ്പെട്ടു, ചില ഉപയോക്താക്കൾ അവരുടെ ക്ഷേത്ര സന്ദർശന സമയത്തെക്കുറിച്ച് ഊഹാപോഹങ്ങൾ നടത്തി. അതിനെ തിരഞ്ഞെടുപ്പ് ഫലങ്ങളുമായും വിജയ്‌യുടെ പാർട്ടിയുമായും ബന്ധിപ്പിച്ചു. പിന്നീട്, തൃഷ ചെന്നൈയിലെ വിജയ്‌യുടെ വസതിയും സന്ദർശിച്ചു.
ഏപ്രിൽ 23 ന് നടന്ന പോളിംഗ് സമയത്ത്, വോട്ട് ചെയ്തതിന് ശേഷം തൃഷ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചിരുന്നു. ആ പോസ്റ്റ് ശ്രദ്ധ പിടിച്ചുപറ്റി, ആരാധകർ ഇതിനെ തന്റെ ദീർഘകാല സുഹൃത്തും സഹതാരവുമായ വിജയ്ക്ക് നൽകുന്ന ഒരു സൂക്ഷ്മമായ പിന്തുണയായി വ്യാഖ്യാനിച്ചു. മാർച്ചിൽ, ചെന്നൈയിൽ നടന്ന ഒരു വിവാഹ സൽക്കാരത്തിലും വിജയും തൃഷയും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ചടങ്ങിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി.
