വാർഡ് മെംബർ കാമുകിയുടെ കട്ടിലിനടിയിൽ; വലിച്ചിറക്കി തല്ലിച്ചതച്ച് നാട്ടുകാർ

ബീഹാർ

ബെട്ടിയ: പാതിരാത്രിയിൽ കാമുകിയുടെ വീട്ടിലെത്തിയ വാർഡ് മെംബറെ തല്ലിച്ചതച്ച് നാട്ടുകാർ. ബിഹാറിലെ ബെട്ടിയയിലാണ് സംഭവം. ഗ്രാമത്തിലുള്ള യുവതിയുമായി മെംബർ പ്രണയത്തിലായിരുന്നുവെന്നും ഇടയ്ക്കിടെ വീട്ടിലേക്ക് വരാറുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ ദിവസം അർധരാത്രിയോടെ യുവതിയുടെ വീട്ടിലേക്ക് മെംബർ കയറുന്നതു കണ്ട നാട്ടുകാർ വീടിനു മുന്നിൽ തടിച്ചു കൂടുകയായിരുന്നു.


വാതിൽ തുറക്കാൻ ആവശ്യപ്പെട്ടതോടെ മെംബർ കട്ടിലിനടിയിൽ ഒളിച്ചു. വീടിനകത്ത് കയറിയ നാട്ടുകാർ കട്ടിലിനടിയിൽ നിന്ന് മെംബറെ വലിച്ചിറക്കി മർദിക്കുകയായിരുന്ന‌ു. പൊലീസ് സ്ഥലത്തെത്തി മെംബറെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Tags

Share this story