വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് ഉടനില്ല; തുടർനിയമനടപടികൾ നിരീക്ഷിച്ച ശേഷം തീരുമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

National

ന്യൂഡൽഹി: വ‍യനാട് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തുടർ നിയമനടപടികൾ നിരീക്ഷിച്ച ശേഷമാവും തീരുമാനം എടുക്കുക എന്നും സമയമുണ്ടല്ലോ എന്നുമായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍റെ പ്രതികരണം.

കേസിൽ സൂറത്ത് കോടതി അപ്പീൽ തള്ളിയതോടെ മേല്‍കോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ലക്ഷദ്വീപ് പാഠം ഉൾക്കൊണ്ട് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിന് തിടുക്കം കാണിക്കേണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്.

Share this story