നിങ്ങളെ തിരികെ വീട്ടിലെത്തിക്കുന്നുവരെ ഞങ്ങൾക്ക് ഉറക്കമില്ല; മോദിയോട് ഉദയനിധി സ്റ്റാലിൻ

udayanidhi

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും തിരികെ വീട്ടിലെത്തിക്കുന്നതുവരെ തന്റെ പാർട്ടിക്ക് ഉറക്കമില്ലെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. കേന്ദ്ര സർക്കാരിന്റെ വികസനപദ്ധതികൾ കണ്ട് ഇന്ത്യ മുന്നണിയുടെ ഉറക്കം നഷ്ടപ്പെട്ടെന്ന നരേന്ദ്രമോദിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഉദയനിധി

ഡിഎംകെയ്ക്ക് ഉറങ്ങാൻ സാധിക്കില്ലെന്നാണ് നരേന്ദ്രമോദി പറഞ്ഞത്. അതേ നിങ്ങളെ തിരികെ വീട്ടിലെത്തിക്കുന്നതുവരെ ഞങ്ങൾ ഉറങ്ങില്ല. ബിജെപിയെ തിരികെ വീട്ടിലെത്തിക്കുന്നത് വരെ ഞങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. 

2014ൽ ഗ്യാസിന്റെ വില 450 രൂപയായിരുന്നു. എന്നാൽ ഇന്നത് 1200 രൂപയാണ്. തെരഞ്ഞെടുപ്പ് വന്നതോടെ മോദി നാടകം ആരംഭിച്ചു. ഗ്യാസിന് നൂറ് രൂപ കുറച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സിലിണ്ടറിന് വീണ്ടും 500 രൂപ ഉയർത്തുമെന്നും ഉദയനിധി പറഞ്ഞു
 

Share this story