ടിവികെയുമായി സഖ‍്യം വേണം; ആവശ‍്യവുമായി കോൺഗ്രസ് എംപിമാർ

TVK  Con

ന‍്യൂഡൽഹി: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർ‌ട്ടിയായ തമിഴക വെട്രി കഴകവുമായി (ടിവികെ) സഖ‍്യം വേണമെന്ന ആവശ‍്യം ഉന്നയിച്ച് കോൺഗ്രസ് എംപിമാർ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെയ്ക്കാണ് വിജയ സാധ‍്യതയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എംപിമാർ ഇത്തരത്തിൽ ഒരാവശ‍്യം മുന്നോട്ട് വച്ചിരിക്കുന്നത്.

എന്നാൽ ഇക്കാര‍്യത്തിൽ ഇതുവരെ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുത്തിട്ടില്ല. കോൺഗ്രസ് അംഗങ്ങളായ കാർത്തി ചിദംബരം, മാണിക്കം ടാഗോർ, ജ‍്യോതിമണി എന്നിവരാണ് വിജയ്ക്ക് പിന്തുണ നൽകുന്നത്.

Tags

Share this story