രാഹുൽ ഗാന്ധിക്ക് മാൽദയിൽ ജനുവരി 31ന് ഉച്ചഭക്ഷണം കഴിക്കാനുള്ള അപേക്ഷ ബംഗാൾ സർക്കാർ തള്ളി

nyay

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ബംഗാളിലും അനുമതിയില്ല. ബംഗാളിലെ മാൽദ ഗസ്റ്റ് ഹൗസിൽ ജനുവരി 31ന് ഉച്ചഭക്ഷണം കഴിക്കാൻ ജില്ലാ കോൺഗ്രസ് നൽകിയ അപേക്ഷയാണ് ബംഗാൾ സർക്കാർ തള്ളിയത്. മമത ബാനർജി മാൽദയിൽ ഇതേ ദിവസം എത്താനിരിക്കെയാണ് നടപടി. 

ഈ മാസം 22ന് അസമിൽ ക്ഷേത്ര ദർശനത്തിന് എത്തിയ രാഹുൽ ഗാന്ധിയെ പോലീസ് വഴിയിൽ തടഞ്ഞിരുന്നു. അനുമതിയില്ലെന്നും  അന്നേ ദിവസം മൂന്ന് മണിക്ക് ശേഷമേ സന്ദർശനാനുമതി നൽകാനാകു എന്നുമായിരുന്നു പോലീസ് അറിയിച്ചത്. തുടർന്ന് രാഹുലും കോൺഗ്രസ് നേതാക്കളും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
 

Share this story