തമിഴ്‌നാടല്ല, പശ്ചിമ ബംഗാൾ, അതോർക്കണം: ഗവർണർ ആർ എൻ രവിക്ക് മുന്നറിയിപ്പുമായി മമത ബാനർജി

mamata

പശ്ചിമ ബംഗാൾ ഗവർണർ ആർഎൻ രവിക്ക് മുഖ്യമന്ത്രി മമത ബാനർജിയുടെ മുന്നറിയിപ്പ്. ആർ എൻ രവി ബിജെപി കേഡറാണെന്ന് മമത വിമർശിച്ചു. തമിഴ്നാട്ടിൽ ആഗ്രഹിച്ചതൊക്കെ ചെയ്തിരിക്കാം. പക്ഷേ ബംഗാളിൽ അത് നടക്കില്ലെന്ന് മമത ബാനർജി പറഞ്ഞു

ലോക് ഭവനെ ബിജെപി പാർട്ടി ഓഫീസാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും മമത കുറ്റപ്പെടുത്തി. സി വി ആനന്ദ ബോസിന്റെ രാജി കേന്ദ്ര സമ്മർദം മൂലമെന്ന് മമത ആവർത്തിച്ചു. കേന്ദ്ര സർക്കാർ പെരുമാറുന്നത് മുഹമ്മദ് ബിൻ തുഗ്ലക്കിനേക്കാൾ മോശമായാണെന്ന് മമത ബാനർജി വിമർശിച്ചു.

സിവി ആനന്ദബോസ് രാജിവെച്ചതിനെ തുടർന്നാണ് തമിഴ്‌നാട് ഗവർണറായിരുന്ന ആർഎൻ രവിയെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചത്. സിവി ആനന്ദബോസിന്റെ രാജി ഞെട്ടിച്ചെന്നായിരുന്നു മുഖ്യമന്ത്രി മമത കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
 

Tags

Share this story