​'വ്യവസായം' എന്നാൽ എന്ത്? നിർണായക വിധി ഇന്ന് പുറപ്പെടുവിക്കാൻ സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച്

Court

ന്യൂഡൽഹി: 1947-ലെ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ടിലെ (Industrial Disputes Act, 1947) സെക്ഷൻ 2(j) പ്രകാരം ‘വ്യവസായം’ (Industry) എന്ന വാക്കിന്റെ കൃത്യമായ നിർവചനവും വ്യാപ്തിയും എന്താണെന്ന് വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഓഗസ്റ്റ് 20-ന് വിധി പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ഒൻപതംഗ ബെഞ്ചാണ് കേസിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നത്.

​1978-ൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഉൾപ്പെട്ട ഏഴംഗ ബെഞ്ച് നൽകിയ വിഖ്യാതമായ ‘ബാംഗ്ലൂർ വാട്ടർ സപ്ലൈ’ (Bangalore Water Supply) വിധിയിൽ വ്യവസായം എന്ന പദത്തിന് വളരെ വിശാലമായ നിർവചനമായിരുന്നു നൽകിയിരുന്നത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ, ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയവയെപ്പോലും തൊഴിലാളി-തൊഴിലുടമ ബന്ധത്തിന്റെയും സേവനങ്ങളുടെയും അടിസ്ഥാനത്തിൽ ഈ നിർവചനത്തിന് കീഴിൽ കൊണ്ടുവന്നിരുന്നു.

​എന്നാൽ ഈ വിശാലമായ നിർവചനം പുനഃപരിശോധിക്കേണ്ടതുണ്ടോ എന്നും, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളും സർക്കാർ വകുപ്പുകളും ‘വ്യവസായ’ മേഖലയുടെ പരിധിയിൽ വരുമോ എന്നതുമാണ് ഭരണഘടനാ ബെഞ്ച് പ്രധാനമായും പരിശോധിക്കുന്നത്. കഴിഞ്ഞ മാർച്ച് 19-നാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, പി.എസ്. നരസിംഹ, ദിപാങ്കർ ദത്ത തുടങ്ങിയവരടങ്ങിയ ബെഞ്ച് കേസിൽ വാദം കേൾക്കൽ പൂർത്തിയാക്കി വിധി പറയാൻ മാറ്റിവെച്ചത്.

​ലേബർ നിയമങ്ങളുടെ പരിധി നിർണ്ണയിക്കുന്നതിലും, രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന തൊഴിലാളികളുടെയും സ്ഥാപനങ്ങളുടെയും അവകാശങ്ങളെ ബാധിക്കുന്നതിലും ഈ വിധി നിർണ്ണായക

Tags

Share this story