എന്തുതരം യുക്തിയാണിത്; തെരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യ പദ്ധതി പ്രഖ്യാപനങ്ങളെ വിമർശിച്ച് സുപ്രീം കോടതി

supreme court

പൊതു ഖജനാവിനെ ദോഷകരമായി ബാധിക്കുന്ന സൗജന്യ പദ്ധതികൾ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കുന്ന രീതിക്കെതിരെ സംസ്ഥാനങ്ങളെ വിമർശിച്ച് സുപ്രീം കോടതി. നിരുത്തരവാദപരവും അനാവശ്യവുമെന്നാണ് സൗജന്യ പദ്ധതികളെ കോടതി വിശേഷിപ്പിച്ചത്. ഇത്തരം തീരുമാനങ്ങളുടെ സമയത്തെയും സാമ്പത്തിക യുക്തിയെയും കോടതി ചോദ്യം ചെയ്തു

തമിഴ്‌നാട്ടിലെ വൈദ്യുതി സബ്‌സിഡിയുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി വിമർശനം. വൈദ്യുതി വിതരണ കമ്പനികൾക്ക് താരിഫും ബജറ്റ് കണക്കുകൂട്ടലുകളും ക്രമീകരിക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്ന സൗജന്യ വൈദ്യുതി പദ്ധതി പ്രഖ്യാപനത്തിന്റെ കാരണം വിശദീകരിക്കാൻ കോടതി തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടു

അനിയന്ത്രിതമായ സൗജന്യങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വികസനങ്ങൾക്ക് തടസമാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പല സംസ്ഥാനങ്ങളിലും ക്ഷേമ പദ്ധതികൾ പെട്ടെന്ന് പ്രഖ്യാപിച്ച സംഭവങ്ങളെ കുറിച്ചും സുപ്രീം കോടതി പറഞ്ഞു.
 

Tags

Share this story