ചെയ്യുന്നതെല്ലാം ഹിന്ദു സമൂഹത്തിന്റെ നന്മക്ക്; വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച് ഹിമന്ത ബിശ്വ ശർമ

himanda biswa sharma

മുസ്ലിം വിരുദ്ധ പ്രസ്താവനയെ ന്യായീകരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. തന്റെ പ്രസ്താവനകൾ ഒരിക്കലും ഭരണഘടനയുടെ അതിർവരമ്പ് ലംഘിച്ചിട്ടില്ല. എല്ലാ പ്രവർത്തികളും ഹിന്ദു സമൂഹത്തിന്റെ നന്മക്ക് വേണ്ടിയുള്ളതാണെന്നും ഹിമന്ത പറഞ്ഞു. 

ഹിമന്തക്കെതിരായ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് പ്രതികരണം. മിയ മുസ്ലീങ്ങൾക്കെതിരെ നിരന്തരം വിദ്വേഷ പ്രസ്താവനകൾ നടത്തുന്നയാളാണ് അസം മുഖ്യമന്ത്രി. എനിക്ക് ഭയമില്ല, ഞാൻ എന്ത് പറഞ്ഞാലും അത് ഭരണഘടനയുടെ അതിർവരമ്പിനുള്ളിൽ നിന്നുകൊണ്ടാണെന്ന് ഹിമന്ത പറഞ്ഞു

അധികാരത്തിലുള്ള കാലത്തോളം മിയ മുസ്ലീങ്ങളെ ഉപദ്രവിക്കുമെന്നും എന്നാലേ അവർ ഒഴിഞ്ഞുപോകുകയുള്ളുവെന്നും ഹിമന്ത പറഞ്ഞിരുന്നു. ബിജെപിയും താനും മിയ മുസ്ലീങ്ങളെ ഉപദ്രവിക്കാനാണ് രംഗത്തുള്ളതെന്നും അസം മുഖ്യമന്ത്രി പറഞ്ഞിരുന്നു
 

Tags

Share this story