രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റെന്ന് ഡി കെ ശിവകുമാർ

dk

രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. എല്ലാ മതങ്ങളിലും ജാതികളിലും വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. രാമക്ഷേത്രം സ്വകാര്യ സ്ഥലമല്ല, പൊതു ഇടമാണെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് അന്തിമ തീരുമാനത്തിലേക്ക് വന്നു കൊണ്ടിരിക്കുകയാണെന്നും ഡികെ ശിവകുമാർ പറഞ്ഞു

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത് ഹിന്ദി ഹൃദയഭൂമിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിക്ക് ഇടയാക്കുമെന്ന നേതാക്കളുടെ വിലയിരുത്തലിനെ തുടർന്നാണ് ഇത്തരത്തിലൊരു നീക്കം

Share this story