പിക്‌നിക്കിനെത്തി പുഴയിലിറങ്ങിയപ്പോള്‍ ഡാം തുറന്നു; ഏഴ് പേർ ഒഴുക്കിൽ പെട്ടു, രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി
Oct 8, 2025, 11:29 IST

കർണാടകയിലെ തുംകൂരു ജില്ലയിൽ മാർക്കോനഹള്ളി ഡാമിൽ വിനോദയാത്രക്കെത്തിയ ഒരു കുടുംബത്തിലെ ഏഴ് പേർ ഒഴുക്കിൽപ്പെട്ടു. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നാല് പേർക്കായി തെരച്ചിൽ തുടരുകയാണ്.
15 പേരാണ് ഡാമിൽ പിക്‌നിക്കിനെത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം ഏഴ് പേർ വെള്ളത്തിലേക്ക് ഇറങ്ങിയ സമയത്ത് ഡാം തുറക്കുകയും എല്ലാവരും ഒഴുകി പോകുകയുമായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ഒരു പുരുഷനെ രക്ഷപ്പെടുത്തി.
ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായ നാല് പേരും സ്ത്രീകളും പെൺകുട്ടികളുമാണ്. തുംകൂരു നഗരത്തിലെ ബി ജി പാളയ നിവാസികളാണ് അപകടത്തിൽപ്പെട്ടത്.