അടുത്ത അഞ്ച് വർഷം ആര് ഭരിക്കും: രാജ്യം കാത്തിരിക്കുന്നു, വോട്ടെണ്ണൽ ഉടനാരംഭിക്കും

രാജ്യം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ എട്ട് മണി മുതൽ ആരംഭിക്കും. പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങി അര മണിക്കൂറിന് ശേഷമാണ് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങുക. പത്തര ലക്ഷം കൗണ്ടിംഗ് കേന്ദ്രങ്ങളാണ് രാജ്യത്താകെ ഒരുക്കിയിരിക്കുന്നത്. 

ഒമ്പത് മണിയോടെ ആദ്യ ഫലസൂചനകൾ ലഭിക്കും. 12 മണിയോടെ ജനം എന്ത് തീരുമാനിച്ചുവെന്നതിന്റെ ഏകദേശ ചിത്രം വ്യക്തമായി തുടങ്ങും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേർ വോട്ട് ചെയ്തുവെന്നാണ് ഇന്നലെ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞത്. 

രാജ്യത്ത് വീണ്ടും മോദി തരംഗമുണ്ടാകുമെന്നാണ് പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. എൻഡിഎ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും പുറത്തുവന്ന സർവേകൾ പ്രവചിക്കുന്നു. ഇന്ത്യ സഖ്യം ഇരുന്നൂറ് സീറ്റ് കടക്കില്ലെന്നും അതേസമയം പ്രതിപക്ഷ നേതൃസ്ഥാനം കോൺഗ്രസിന് കിട്ടുമെന്നും സർവേകൾ പറയുന്നു.
 

Share this story