ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ വ്യാപക അക്രമം; യുവാവിനെ വെടിവെച്ചു കൊന്നു, 40കാരിയെ കൂട്ടബലാത്സംഗം ചെയ്തു

hindu

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ വ്യാപക അക്രമം. വ്യവസായിയും മാധ്യമപ്രവർത്തകനുമായ യുവാവിനെ അക്രമി സംഘം വെടിവെച്ചു കൊന്നു. റാണ പ്രതാപ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം

അക്രമി സംഘം റാണ പ്രതാപിന്റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. സമാനമായ സാഹചര്യത്തിൽ രണ്ടാഴ്ചക്കിടെ ബംഗ്ലാദേശിൽ കൊല്ലപ്പെട്ടത് അഞ്ച് പേരാണ്. നേരത്തെ ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്ത ശേഷം മരത്തിൽ കെട്ടിയിട്ടിരുന്നു

മണിറാംപൂർ, കാളിഗഞ്ച് ജില്ലകളിലാണ് സംഭവങ്ങൾ നടന്നത്. 40കാരിയായ വിധവയെയാണ് കൂട്ടബലാത്സംഗം ചെയ്ത ശേഷം മരത്തിൽ കെട്ടിയിടുകയും മുടി മുറിക്കുകയും ചെയ്തത്.
 

Tags

Share this story