ഓസ്‌ട്രേലിയയിൽ ഭാര്യയെ കൊലപ്പെടുത്തി; കുട്ടിയെ ഹൈദരാബാദിലെ വീട്ടിലെത്തിച്ച് ഭർത്താവ്

ഓസ്‌ട്രേലിയയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കുട്ടിയെ ഹൈദരാബാദിലെ ഭാര്യാ വീട്ടിൽ കൊണ്ടു ചെന്നാക്കി യുവാവ്. ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിനി ചൈതന്യ മന്ദാകിനി(36)യാണ് കൊല്ലപ്പെട്ടത്. 

മൃതദേഹം വീടിന് സമീപത്തുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ച നിലയിലായിരുന്നു. ഇതിന് ശേഷം കുട്ടിയുമായി നാട്ടിലേക്ക് മടങ്ങിയ ഭർത്താവ് കുട്ടിയെ ചൈതന്യയുടെ വീട്ടിൽ ഏൽപ്പിക്കുകയും കൊലപാതക വിവരം അറിയിക്കുകയും ചെയ്തു. 

ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. ഇതിനായി വിദേശകാര്യ മന്ത്രാലയത്തെയും കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയെയും പ്രദേശത്തെ എംഎൽഎ ബന്ധപ്പെട്ടിട്ടുണ്ട്.
 

Share this story