അവിഹിത ബന്ധം എതിർത്ത ഭാര്യയെ ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൊന്നു; യുവാവ് പിടിയിൽ

darshan

കർണാടകയിൽ അവിഹിത ബന്ധത്തെ എതിർത്ത ഭാര്യയെ യുവാവ് ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തി. ചിക്കമംഗളൂരുവിലാണ് സംഭവം. ദർശൻ എന്ന യുവാവാണ് ഭാര്യ ശ്വേതയെ കൊലപ്പെടുത്തിയത്. ഗോണിബീഡു പോലീസ് സ്‌റ്റേഷൻ പരിധിയിലെ ദേവവൃന്ദ ഗ്രാമത്തിലെ വീട്ടിൽ ശ്വേതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശ്വേത വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്തതെന്നാണ് ദർശൻ നാട്ടുകാരോട് പറഞ്ഞത്

എന്നാൽ യുവതിയുടെ മാതാപിതാക്കൾക്ക് സംശയം തോന്നുകയും ഇവർ പരാതി നൽകുകയുമായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. ഇവരുടെ പ്രണയവിവാഹമായിരുന്നു. എന്നാൽ അടുത്തിടെ ദർശൻ മറ്റൊരു യുവതിയുമായി പ്രണയത്തിലായി. ഈ ബന്ധം അറിഞ്ഞ ശ്വേത ദർശന്റെ കാമുകിയെ വിളിച്ച് ബന്ധം ഇനി തുടരരുതെന്ന് മുന്നറിയിപ്പ് നൽകി. ഇതിൽ പ്രകോപിതനായാണ് ദർശൻ കൊലപാതകം നടത്തിയത്.
 

Share this story