കാട്ടാന ആക്രമണം: മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം

Dead

ഗൂഡല്ലൂർ: തമിഴ്‌നാട് ഗൂഡല്ലൂർ പാക്കണയിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം. പാക്കണയിൽ താമസിക്കുന്ന പന്തല്ലൂർ പറക്കുന്നൻ ഹൗസിൽ ഷാജഹാന്റെ മകൻ മിസ്ഹബ് (14) ആണ് മരിച്ചത്.

​ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഗൂഡല്ലൂർ ടൗണിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ വഴിയിൽ വെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിസ്ഹബിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്നും ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധത്തിലാണ്.

Tags

Share this story