അന്വേഷണവുമായി സഹകരിക്കും; ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ടെന്ന് ബ്രിജ് ഭൂഷൺ
Sat, 29 Apr 2023

ലൈംഗികാതിക്രമ പരാതിയിലെ അന്വേഷണവുമായി സഹകരിക്കുമെന്ന് ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ. അന്വേഷണവുമായി സഹകരിക്കും. സുപ്രീം കോടതി ഉത്തരവിനെ മാനിക്കുന്നു. ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ടെന്നും ബ്രിജ് ഭൂഷൺ ഫരഞ്ഞു
ഗുസ്തി താരങ്ങളുടെ പരാതിയിൽ കഴിഞ്ഞ ദിവസം ഡൽഹി പോലീസ് ബ്രിജ് ഭൂഷനെതിരെ കേസെടുത്തിരുന്നു. പരാതി നൽകിയ ഏഴ് താരങ്ങളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത താരമായതിനാൽ പോക്‌സോ നിയമമടക്കം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റു പരാതികളിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിനുമാണ് കേസ്.