അമേഠിയിൽ രാഹുൽ എത്തുമോ, റായ്ബറേലിയിൽ പ്രിയങ്കയും: തീരുമാനം ഉടനറിയാം ​​​​​​​

sonia rahul

അമേഠിയിൽ രാഹുൽ ഗാന്ധി മത്സരിക്കുമോയെന്നതിൽ തീരുമാനം ഉടനുണ്ടാകും. ഇന്ന് ചേരുന്ന കോൺഗ്‌സസ് സ്ഥാനാർഥി നിർണയ സമിതിയാകും തീരുമാനമെടുക്കുക. മെയ് ആദ്യ വാരം അമേഠിയിൽ നാമനിർദേശപത്രിക സമർപ്പിക്കും വിധമാകും പ്രഖ്യാപനം. മെയ് 20നാണ് അമേഠിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന കാര്യത്തിലും തീരുമാനം ഉടനുണ്ടാകും. കോൺഗ്രസ് പരമ്പരാഗതമായി മത്സരിച്ച് വരുന്ന അമേഠി, റായ്ബറേലി എന്നിവിടങ്ങളിൽ രാഹുലും പ്രിയങ്കയും തന്നെ മത്സരിക്കണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെയും ആഗ്രഹം. 2019 വരെ 15 വർഷം അമേഠിയെ പ്രതിനിധീകരിച്ച നേതാവാണ് രാഹുൽ ഗാന്ധി. 2019ൽ സ്മൃതി ഇറാനിയോടാണ് രാഹുൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയത്

അതേസമയം റായ്ബറേയിൽ മത്സരിക്കാൻ വരുൺ ഗാന്ധിക്ക് മേൽ ബിജെപി സമ്മർദം ശക്തമാക്കി. റായ്ബറേലിയിൽ മത്സരിക്കാനില്ലെന്ന നിലപാട് പിൻവലിക്കണമെന്ന് ബിജെപി വരുണിനോട് ആവശ്യപ്പെട്ടു. പ്രിയങ്കക്കെതിരെ വരുൺ മത്സരിച്ചാൽ അനുകൂലമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ
 

Share this story