ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചുവരും; കർണാടകയിൽ തോൽവി സമ്മതിച്ച് ബസവരാജ ബൊമ്മെ

bommai

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ. തെരഞ്ഞെടുപ്പ് ഫലം വളരെ ഗൗരവത്തോടെ കാണും. പാർട്ടിയെ പുനഃസംഘടിപ്പിക്കും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ശക്തമായി തിരിച്ചുവരുമെന്നും ബൊമ്മെ വ്യക്തമാക്കി. 

വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സംഭവിച്ചത്. 136 സീറ്റുകളിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുമ്പോൾ ബിജെപി 65 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ശക്തമായ ഭരണവിരുദ്ധ വികാരം അലയടിച്ചതോടെ ബിജെപിയുടെ ശക്തികേന്ദ്രങ്ങൾ വരെ കോൺഗ്രസിന് കൈ കൊടുക്കുകയായിരുന്നു. ഇത് തന്നെയാണ് ബിജെപിയേക്കാൾ ഇരട്ടിയിലധികം സീറ്റുകൾ നേടാൻ കോൺഗ്രസിന് സാധിച്ചതും


 

Share this story