അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷക്കായി ജീവൻ ബലിയർപ്പിക്കും: നരേന്ദ്രമോദി

modi

ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി നടത്തിയ ശക്തി പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ അമ്മമാരും പെൺമക്കളും തനിക്ക് ശക്തിയുടെ രൂപങ്ങളാണ്. താൻ അവരെ ആരാധിക്കുന്നു. ശക്തിയെ ആരാധിക്കാൻ ആഗ്രഹിക്കുന്നവരും നശിപ്പിക്കുന്നവരും തമ്മിലാണ് പോരാട്ടമെന്നും നരേന്ദ്രമോദി പറഞ്ഞു

തെലങ്കാനയിലെ ജഗത്‌യാലിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. ശിവാജി പാർക്കിൽ തങ്ങളുടെ പോരാട്ടം ശക്തിക്കെതിരെ ആണെന്നാണ് ഇന്ത്യാ സഖ്യം പറഞ്ഞത്. എനിക്ക് എല്ലാ അമ്മമാരും പെൺമക്കളും ശക്തിയുടെ രൂപമാണ്. അമ്മമാരേ, പെൺമക്കളെ, സഹോദരിമാരെ നിങ്ങളെ ഞാൻ ശക്തിയായി ആരാധിക്കുന്നു. ഞാൻ ഭാരത് മാതാവിന്റെ പൂജാരി ആണെന്നും മോദി പറഞ്ഞു

പ്രതിപക്ഷ പാർട്ടികൾ ശക്തിയെ നശിപ്പിക്കുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. അവരുടെ വെല്ലുവിളി ഞാൻ സ്വീകരിക്കുന്നു. അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷക്കായി ഞാൻ ജീവൻ ബലിയർപ്പിക്കുമെന്നും മോദി പറഞ്ഞു.
 

Share this story