സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിടുമോ; വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി

പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദത്തിൽ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി. സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ടത് ശരിയായില്ലെന്ന് കോടതി പറഞ്ഞു. സിംഹങ്ങൾക്ക് മറ്റേതെങ്കിലും പേര് നൽകണമെന്നും കോടതി നിർദേശിച്ചു

മൃഗങ്ങൾക്ക് ദൈവത്തിന്റെ പേരാണ് ഇടുന്നതെന്നും ദേശീയ നായകൻമാരുടെ പേര് സിംഹങ്ങൾക്ക് ഇടുമോയെന്നും കോടതി ചോദിച്ചു. എന്നാൽ സിംഹങ്ങൾക്ക് പേര് നൽകിയത് ത്രിപുരയാണെന്ന് ബംഗാൾ സർക്കാർ കോടതിയെ അറിയിച്ചു

ഇതിന്റെ രേഖകളും ബംഗാൾ ഹാജരാക്കി. സിംഹങ്ങളുടെ പേര് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും സർക്കാർ കോടതിയെ അറിയിച്ചു. അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം പാർപ്പിക്കുന്നത് ചൂണ്ടിക്കാട്ടി വി എച്ച് പിയാണ് കോടതിയെ സമീപിച്ചത്.
 

Share this story