ഹിന്ദു-മുസ്ലിം വേർതിരിവ് കാണിച്ചെന്ന് വന്നാൽ പൊതുപ്രവർത്തനത്തിൽ നിന്ന് സ്വയം പിൻമാറും: മോദി

താൻ മുസ്ലിം വിരുദ്ധനല്ലെന്ന വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടുതൽ കുട്ടികൾ ഉള്ളവരെന്ന് പരമാർശിച്ചത് മുസ്ലീങ്ങളെ ഉദ്ദേശിച്ചല്ല. ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിക്കുന്നയാളല്ല താനെന്നും മോദി പറഞ്ഞു

അങ്ങനെ വേർതിരിവ് കാണിച്ചെന്ന് വന്നാൽ പൊതുപ്രവർത്തനത്തിന് അർഹനല്ലെന്ന് സ്വയം വിലയിരുത്തി പിൻമാറും. രാജസ്ഥാനിലെ പ്രസംഗത്തിലെവിടെയും ഹിന്ദു, മുസ്ലിം എന്ന് പറഞ്ഞിട്ടില്ല. കൂടുതൽ കുട്ടികൾ ഉള്ളവർ എന്ന് പറഞ്ഞാൽ അത് മുസ്ലീങ്ങൾ മാത്രമല്ല

കുട്ടികളുള്ള രക്ഷിതാക്കൾക്ക് അവരെ നോക്കാൻ കൂടി കഴിയണം. സർക്കാർ നോക്കേണ്ട സാഹചര്യമുണ്ടാക്കരുതെന്നാണ് പറഞ്ഞതെന്നും മോദി വിശദീകരിച്ചു. നേരത്തെ വിവാദ പ്രസംഗത്തിൽ ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകിയതിന് പിന്നാലെയാണ് മോദി തന്റെ ഭാഗം ന്യായീകരിച്ച് രംഗത്തുവന്നത്.
 

Share this story