തനിക്കും കർണാടക സർക്കാരിനുമെതിരെ കേരളത്തിൽ മന്ത്രവാദം, മൃഗബലിയടക്കം നടന്നു: ഡികെ

dk

തനിക്കും കർണാടക സർക്കാരിനുമെതിരെ കേരളത്തിൽ മന്ത്രവാദം നടത്തിയെന്ന ആരോപണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. മൃഗങ്ങളെ ബലി നൽകുന്നതടക്കമുള്ള ശത്രുസംഹാര പൂജയാണ് കേരളത്തിലെ ഒരു ക്ഷേത്രത്തിൽ നടത്തിയത്. തന്നെയും മുഖ്യമന്ത്രിയെയും കർണാടക സർക്കാരിനെയും ലക്ഷ്യമിട്ടായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി

കേരളത്തിലെ ഒരു ക്ഷേത്രത്തിനടുത്തുള്ള ഒറ്റപ്പെടട് സ്ഥലത്ത് മന്ത്രവാദ ചടങ്ങുകൾ നടത്തിയതായി എനിക്ക് വിശ്വസനീയമായ വിവരം ലഭിച്ചു. അവർ രാജകണ്ഡക, മരണ മോഹന സ്തംഭന യാഗങ്ങൾ നടത്തി. കേരളത്തിൽ നടക്കുന്ന മന്ത്രവാദ ചടങ്ങുകളെ കുറിച്ച് അറിയുന്നവരാണ് യാഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് ഞങ്ങൾക്ക് വിവരം നൽകിയത്

21 ആടുകൾ, മൂന്ന് പോത്തുകൾ, 21 കറുത്ത ചെമ്മരിയാടുകൾ, അഞ്ച് പന്നികൾ എന്നിവയെ ബലി നൽകി. കർണാടകയിലെ ചില രാഷ്ട്രീയക്കാർ ഇതിന് പിന്നിലുണ്ടെന്നും ഡികെ ശിവകുമാർ ആരോപിച്ചു.
 

Share this story