കോടതി അനുമതി ഉപാധികളോടെ; കോയമ്പത്തൂരിൽ നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്ന്

PM Modi

കോയമ്പത്തൂരിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. വൈകിട്ട് 5.45നാണ് രണ്ടര കിലോമീറ്റർ ദൂരത്തിൽ റോഡ് ഷോ നടക്കുന്നത്. റോഡ് ഷോയ്ക്ക് നേരത്തെ തമിഴ്‌നാട് പോലീസ് അനുമതി നിഷേധിച്ചിരുന്നു. പിന്നാലെ മദ്രാസ് ഹൈക്കോടതിയാണ് അനുമതി നൽകിയത്. ദൂരവും റൂട്ടും പോലീസിന് തീരുമാനിക്കാമെന്നായിരുന്നു കോടതിയുടെ നിർദേശം

4 കിലോമീറ്ററിലധികം ദൂരമുള്ള റോഡ് ഷോയ്ക്കാണ് ബിജെപി അനുമതി തേടിയത്. എന്നാൽ പോലീസ് അനുമതി നൽകിയത് രണ്ടര കിലോമീറ്റർ മാത്രമാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയും റോഡ് ഷോയിൽ പങ്കെടുക്കും. 

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് റോഡ് ഷോയ്ക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നത്. ഉപാധികളോടെയാണ് അനുമതി നൽകുന്നതെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.
 

Share this story