‘കുര്‍ക്കുറെ’ വാങ്ങാൻ മറന്നു: ഭർത്താവിനെ ഉപേക്ഷിച്ച്‌ യുവതി

Kurukure

ലക്‌നൗ: കുർക്കുറെ വാങ്ങാൻ മറന്ന ഭർത്താവിനെ ഉപേക്ഷിച്ച്‌ യുവതി. ആഗ്ര സ്വദേശിനിയാണ് കുർക്കുറെയുടെ പേരില്‍ ഭർത്താവിനെ ഉപേക്ഷിച്ച്‌ വീടുവിട്ടിറങ്ങിയത്. ഒരു വര്ഷം മുൻപായിരുന്നു ഇവരുടെ വിവാഹം.

വിവാഹം കഴിഞ്ഞത് മുതല്‍ എല്ലാ ദിവസവും യുവതി ഭർത്താവിനോട് കുർക്കുറേ ആവശ്യപ്പെട്ടിരുന്നു. സ്ഥിരമായി ഭാര്യ കുർക്കുറേ കഴിക്കുന്നതില്‍ ഭർത്താവിന് വിയോജിപ്പുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഭർത്താവ് കുർക്കുറെ വാങ്ങാതെ വീട്ടില്‍ എത്തിയതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പിന്നാലെ യുവതി ഭർത്താവിന്റെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോക്കുകയായിരുന്നു. തുടർന്ന് ഇരുവരും പൊലീസിനെ സമീപിച്ചു.

Share this story