ഫോൺ വിളിച്ച് റെയിൽ പാളം മുറിച്ചുകടക്കുന്നതിനിടെ യുവതി ട്രെയിൻ തട്ടിമരിച്ചു

rail

ഫോൺ വിളിച്ച് കൊണ്ട് റെയിൽ പാളം കടന്ന യുവതി ട്രെയിൻ തട്ടി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിനിയും പെരുങ്കളത്തൂർ ഐടി കമ്പനി ജീവനക്കാരിയുമായ ധരണിയാണ്(23) മരിച്ചത്.

സമീപത്തെ ഹോസ്റ്റലിൽ താമസിച്ചിരുന്ന ധരണി രാവിലെ ഓഫീസിലേക്ക് പോകാനായി പാളം കടക്കുന്നതിനിടെയാണ് അപകടം. ഫോൺ ചെയ്ത് നടന്നതിനാൽ അന്ത്യോദയ എക്‌സ്പ്രസ് വരുന്നത് യുവതി കണ്ടിരുന്നില്ല. യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
 

Share this story