മരിക്കാൻ അനുവദിക്കണമെന്ന് വനിതാ ജഡ്ജിയുടെ കത്ത്; ചീഫ് ജസ്റ്റിസ് റിപ്പോർട്ട് തേടി

supreme court

മരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ജഡ്ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് റിപ്പോർട്ട് തേടി. ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തിയെന്നും അന്തസോടെ ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നും കാണിച്ചാണ് യുപി ബാന്ദ ജില്ലയിലെ വനിതാ സിവിൽ ജഡ്ജി കുറിപ്പയച്ചത്

എല്ലാ സീമകളും ലംഘിക്കപ്പെട്ടു. താൻ ലൈംഗികാതിക്രമത്തിന് ഇരയായി. രാത്രിയിൽ വന്ന് കാണാൻ ജില്ലാ ജഡ്ജി പറഞ്ഞു. തന്നെ ഒരു മാലിന്യം പോലെ കൈകാര്യം ചെയ്തു. ജീവിക്കാൻ ഇനി ഒരു ആഗ്രഹവുമില്ല. ആത്മാവും ജീവിതവും ഇല്ലാത്ത ശരീരത്തെ ചുമക്കുന്നതിൽ ഒരു അർഥവുമില്ല. ജീവിതത്തിൽ ഒരു ലക്ഷ്യവും ഇനിയില്ലെന്നും കത്തിൽ പറയുന്നു. ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം അലഹബാദ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് സുപ്രീം കോടതി സെക്രട്ടറി ജനറൽ നോട്ടീസ് നൽകിയിട്ടുണ്ട്.
 

Share this story